
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾ മാലിന്യങ്ങൾ വലിച്ചെറിയുന്ന കണ്ട് വീഡിയോയിലൂടെ പൊട്ടിത്തെറിച്ച അമേരിക്കൻ യുട്യൂബർ നിക്കൊളായ് കേരളത്തെ പ്രശംസിച്ച് രംഗത്ത്. “കേരള ഈസ് ഓസം” എന്ന് പറഞ്ഞുകൊണ്ട് വീഡിയോയിലൂടെയാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്.
വീഡിയോയിൽ സംസ്ഥാന സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിക്കുകയാണ് അദ്ദേഹം. കോഴിക്കോട്ടെ പ്രധാന ടൗണുകളിൽ സഞ്ചരിച്ച് വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ പോസ്റ്റ് ചെയ്താണ് നിക്കൊ തന്റെ പ്രശംസയറിയിച്ചത്.
കോഴിക്കോട്ടേ ബീച്ച്, ജയിൽ റോഡ്, മാവൂർ റോഡ്, തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലാണ് നിക്കൊ സഞ്ചരിച്ചത്. കൊറോണഭീതിയെത്തുടർന്ന് കോഴിക്കോട്ടേ തിരക്കുനിറഞ്ഞ പ്രദേശങ്ങൾ ഒഴിഞ്ഞിരിക്കുന്ന കാഴ്ച വീഡിയോയിലുണ്ട്.
ഇതിൽ നിന്നും വ്യക്തമാകുന്നത് കേരളത്തിലെ ആളുകൾ ജാഗ്രതയുള്ളവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കോഴിക്കോട് ബീച്ചിലെ സഞ്ചാരികളെ കേരള പോലീസ് നിയന്ത്രണങ്ങളുടെ ഭാഗമായി അവിടെയെത്തുന്ന ആളുകളെ തിരിച്ചയക്കുന്നതുകണ്ട് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണ നടപടികളെയും യുട്യൂബർ പ്രശംസിക്കുന്നു.
Content Highlights: American YouTuber praising Kerala’s corona prevention efforts