
തിരുവനന്തപുരം: കേരളത്തിൽ 12 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്നു പേരും… എറണാകുളത്ത് 3 പേരും. 6 പേർ കാസർകോട് ജില്ലയിലും. ഇതുവരെ രോഗം സ്ഥിരീകരിച്ചു 52 പേർ. നിലവിൽ 49 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കാസർകോട് കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേർ കാസർകോട്ടേ ജനറൽ ആശുപത്രിയിൽ ആണ്. ഒരാൾ എറണാകുളം മെഡിക്കൽ കോളജിലും ചികിൽസയിലാണ്.
കണ്ണൂർ കോവിഡ് സ്ഥിരീകരിച്ച 2 പേർ തലശേരിയിലെ ജനറൽ ആശുപത്രിയിലാണ്. ഒരാൾ കണ്ണൂർജില്ലാ ആശുപത്രിയിലുമാണ്. എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേരും മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇവരെല്ലാവരും തന്നെ ഗൾഫിൽ നിന്നും വന്നവരാണ്.
Content Highlights: today’s 12, Coronavirus cases reported in Kerala