
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ മാത്രം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 64 ആയി. കാസർകോട് 5, മലപ്പുറം 2, എറണാകുളം 2 കണ്ണൂർ 5, കോഴിക്കോട് 2, എന്നിങ്ങനെയാണ് ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കേരളത്തിൽ വിവിധ ജില്ലകളിൽ 59,295 പേർ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതിൽ 58,981 ആളുകൾ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്
314 പേരാണ്. 9776 ആളുകളെ ഇന്ന്നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങൾ 4035 പേരുടെ സാമ്പിൾ പരിശോധനയ്ക്കായി ലാബിൽ അയച്ചിട്ടുണ്ട്.
ഇതിൽ 2744 പേരുടെ റിസൽട്ട് നെഗറ്റീവാണ്. കൊറോണ വൈറസ് കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എഴ് ജില്ലകൾ അടച്ചിടാൻ തീരുമാനമായിട്ടുണ്ട്.
കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പടരാതിരിക്കാന്‍ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി ഓരോരുത്തരും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജ ടീച്ചർ അഭ്യര്‍ത്ഥിച്ചു
Content highlights: today’s report 15 Corona virus cases, Kerala