
എറണാകുളം: കോവിഡ് വെെറസ് ബാധ സംശയിച്ച് എറണാകുളത്ത് ജില്ലയിൽ നിന്നും പരിശോധനക്കായിട്ട് അയച്ച അറുപത്തിയേഴ് പരിശോധനാ ഫലങ്ങളും നൈഗറ്റീവ്. ഇവരുടെ സ്രവ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേ ആണ് സ്ഥിരീകരണം.
കൊച്ചിതുറമുഖത്ത് ഇന്നലെ എത്തിയ 5 കപ്പലുകളിലെ 12 അംഗങ്ങളെയും പരിശോധന നടത്തിയിരുന്നു. ഇതിൽ ആര്‍ക്കും കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെ എന്ന് ജില്ലാ കളട്കര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 2 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ കൊവിഡ് 19 ന് ചികിത്സയില്‍ കഴിയുന്നവരുടെയെണ്ണം 94 ആയി. കോഴിക്കോട് സ്വദേശികള്‍ക്കാണ് കൊറോണ ഒടുവിൽ സ്ഥിരീകരിച്ചത്. ഇയാൾ ദുബായില്‍ നിന്നെത്തിയതാണ്.
സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയിൽ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ ഇപ്പോൾ അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. നിരോധനാജ്ജയും സർക്കാർ നിർദേശവും ലംഘിച്ച് പുറത്തിറങ്ങിയ ആളുകളെ പോലീസ് തിരിച്ചയച്ചു. ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Content highlights: 67 Corona test result negative in Cochi