
തിരുവനന്തപുരം: കേരളത്തിലെ 3 ആശുപത്രികള്‍ക്കു കൂടി എന്‍.ക്യൂ.എ.എസ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം 95 ശതമാനം പോയിന്റോടെയും. 94 ശതമാനം പോയിന്റ് നേടി പാലക്കാട്ടെ കല്ലടിക്കോട് ആരോഗ്യ കേന്ദ്രവും, 93 ശതമാനം പോയിന്റ് നേടി തൃശൂര്‍ നെന്മണിക്കര ആരോഗ്യ കേന്ദ്രം എന്നിവയാണ് ഗുണനിലവാര ആഗീകാരം എന്‍.ക്യൂ.എ.എസ്. നേടിയത്. ഇതോടെ രാജ്യത്തെ തന്നെ മികച്ച പി.എച്ച്.സി ആരോഗ്യ കേന്ദ്രങ്ങളിലെ ആദ്യത്തെ 12 സ്ഥാനവും കേരളം തന്നെ കരസ്ഥമാക്കി.
അടുത്തിടെ 99 ശതമാനം പോയിന്റോടെ ഒറ്റശേഖരമംഗലത്തെ പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം കാസര്‍ഗോട്ടെ കയ്യൂര്‍ ആരോഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റു നേടിയിരുന്നു. സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോൾ ലഭിച്ച ഈ അംഗീകാരം ആരോഗ്യ വകുപ്പിന് ഊര്‍ജം നല്‍കുന്നതാണ്.
64 സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിരിക്കുന്നത്. 2 സ്ഥാപനങ്ങളുടെ കൂടി പരിശോധനാ ഫലംവരാനുമുണ്ട്. ഇതു കൂടാതെ സംസ്ഥാന തല പരിശോധനകൾ കഴിഞ്ഞ് 88 ആശുപത്രികളുടെ കൂടി ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്