
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം ആന്റിബോഡി ടെസ്റ്റിനായിട്ടുള്ള മാർഗരേഖകൾ തയ്യാർ. ഇതുവഴി ഏകദേശം 20 മുതൽ 30 മനിട്ട് കൊണ്ട് ഫലം അറിയാനാകും. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ഈ പരിശോധന ഉപയോഗപ്പെടുത്താമെന്നാണ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നത്.
ആരോഗ്യപ്രവർത്തകർ സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഒന്നാംനിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് റാപിഡ് ആന്റിബോഡി ടെസ്റ്റിൽ മുൻഗണന നൽകുക. ശരിരത്തിലെ ആന്റിബോഡിയുടെ സാന്നിധ്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് കൊവിഡ് ബാധയുണ്ടോ എന്ന് പരിശോധിച്ച് തിരിച്ചറിയുന്ന രീതിയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്.
നേരത്തെ നടന്ന് വന്നിരുന്ന റാപിഡ് ടെസ്റ്റുകളിൽ മനുഷ്യ ശരിരത്തിലെ സ്രവമാണ് ശേഖരിച്ചിരുന്നതെങ്കിൽ, രക്തമാണ് ആന്റിബോഡി ടെസ്റ്റിൽ എടുക്കുക. ഗർഭ പരിശോധനയക്കായുള്ള സ്ട്രിപ്പിന്റെ രൂപത്തിലുള്ള കിറ്റിൽ ഒരുതുള്ളി ബ്ലഡ് വീണാൽ കേവലം 20 മിനിറ്റിനുള്ളിൽ കൊറോണ പ്രതിരോധിക്കുന്നതിനുള്ള ആന്റി ബോഡി സാന്നിധ്യമുണ്ടോ എന്ന് തന്നെ തിരിച്ചറിയാനാകും.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കേരളത്തിൽ ഈ പരിശോധന തുടങ്ങാനാകും എന്നാണ് വിലയിരുത്തൽ. ഈ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയതും. കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്ത അനുപാതമനുസരിച്ചാണ് ജില്ലകൾക്കായി കിറ്റുകൾ വിഭജിക്കുക. രോഗികളുമായി നേരിട്ട് ഇടപഴകിയിട്ടുള്ള ആരോഗ്യ പ്രവർത്തകാണ് ആദ്യ 25000 എണ്ണം ഉപയോഗിക്കും. 15000 കിറ്റുകൾ നേരിട്ട് ഇടപഴകിയിട്ടില്ലാത്തവർക്കായി മാറ്റിവയ്ക്കുമെന്നാണ് സൂചനകൾ.
Content Summary: Covide antibody test kit, kerala