
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം കണ്ണൂര്‍ സ്വദേശിക്കാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് അവലോകന യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത്.
സംസ്ഥാനത്തിന്ന് ഏഴുപേരാണ് കൊവിഡ് രോഗമുക്തി നേടിയത്. കാസര്‍ഗോഡുള്ള 4 പേരും കോഴിക്കോട് ഉള്ള 2 പേരും കൊല്ലത്തുള്ള ഒരാളും ഇന്ന്
രോഗമുക്തി നേടി. കേരളത്തിൽ ഇതുവരെ 387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Content Summary: today reported 1 Covid case in Kerala