
തിരുവനന്തപുരം: കേരളത്തിൽ ഇരുപത്തിരണ്ട് പ്രത്യേക ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗണിന്റെയും കോവിഡ് വെേറസ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചികിത്സാ ഉറപ്പാക്കിയിട്ടുണ്ടെന്നും. ഇത്തരം സംവിധാനം രാജ്യത്ത് ആദ്യമായാണണ് ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധശേഷി കുറവായതിനാൽ
കാൻസർ രോഗികൾക്ക് ദീർഘദൂരം യാത്രചെയ്ത് ചികിത്സയ്ക്കായി പോകേണ്ടിവരുന്ന സാഹചര്യം ഈ സമയത്ത് ഒഴിവാക്കാനാണ് സംസ്ഥാനത്തുടനീളം ക്യാൻസർ ചികിത്സാ സൗകര്യം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർ.സി.സി.യുമായി ചേർന്ന് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതെങ്കിലും മറ്റ് കാൻസർ സെന്ററുകളുമായി സഹകരിച്ച് കൂടുതൽ കാൻസർ ചികിത്സ സൗകര്യം വിപുലീകരിക്കുമെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അറിയിച്ചു.
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, പുനലൂർ താലൂക്കാശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, കൊല്ലം ജില്ലാ ആശുപത്രി, കോട്ടയം പാല ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളി. ചികിത്സ സൗകര്യങ്ങൾ ലഭിക്കുക.