
കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ പിഞ്ച് കുഞ്ഞ് മരണത്തിന് കീഴടങ്ങി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
4 മാസം പ്രായ കുഞ്ഞ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. കടുത്ത രീതിയിലുള്ള ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
എവിടെ നിന്നാണ് കുഞ്ഞിന് വൈറസ് ബാധിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയുടെ ബന്ധുക്കൾക്കോ മാതാപിതാക്കൾക്കോ കൊറോണ ബാധയില്ല.
കഴിഞ്ഞ 17ആം തിയതി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ന്യൂമോണിയ ബാധ കണ്ടെത്തുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
Content Summary: Covide 19, children