
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ മലയാളികൾക്കും. ഓൺലൈൻ ആയി രജിസ്ട്രാർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ സർക്കാർ ആരംഭിച്ചു. www.registernorkaroots.org വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ക്വാറൻ്റയിൻ അടക്കമുള്ളവ സജ്ജമാക്കുന്നതിനാണ് സംസ്ഥാനം ഇന്ന് രജിസ്ട്രേഷൻ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്താവളത്തിൽ എത്തുന്ന മലയാളികളെ അടക്കം പരിശോധിക്കാനും നിരീക്ഷണം അടക്കം ആവശ്യമുള്ളവരെ ക്വാറൻ്റയിൻ കേന്ദ്രത്തിലേക്ക് അടക്കം മാറ്റാനുമുള്ള സംവിധാനം രജിസ്റ്ററേഷന് പിന്നാലെ സംസ്ഥാനം ഒരുക്കും.