fbpx

ആയിരക്കണക്കിന് കിലോമീറ്റര്‍ തൊഴിലാളികള്‍ നടക്കുമ്പോള്‍; അവരുടെ മുഖ്യസേവകൻ 8000 കോടിയുടെ വിമാനത്തില്‍ പറക്കുന്നു; അഭിമാനമല്ലിത് നാണക്കേട്; കനയ്യ കുമാര്‍

ന്യൂഡൽഹി: നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍. കോവിഡ് അടക്കമുള്ള കാര്യങ്ങൽ മൂലം കടുത്ത രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുമ്പോൾ. നരേന്ദ്ര മോദി അടക്കമുള്ള ആളുകൾക്ക് വേണ്ടി 8000 കോടിക്ക് മുകളിൽ തുക ചിലവിട്ട്. ആഡംബരവും അതിനൊത്ത രീതിയിൽ സുരക്ഷ സംവിധാനങ്ങളുമുള്ള വിമാനം വാങ്ങിയതിനെ അടക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ നേതാവിന്റെ വിമര്‍ശനം.

രാജ്യത്തെ തൊഴിലാളികൾ 1000 കണക്കിന് കിലോമീറ്ററുകൾ നടക്കുമ്പോൾ എണ്ണായിരം കോടിക്ക് മുകളിൽ തുക ചിലവിട്ട് വാങ്ങിയ വിഐപി വിമാനത്തില്‍ അവരുടെയൊക്കെ മുഖ്യ സേവകൻ പറക്കുന്നത്. തന്നെ സമ്പന്തിച്ച് അതൊരിക്കലും അഭിമാനമല്ല. അത് നാണക്കേടാണെന്നും കനയ്യ കുമാർ പറഞ്ഞു.

8000 കോടി ചിലവഴിച്ച് നരേന്ദ്ര മോഡിക്കായി വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാക്കൾ അടക്കം ഏതാനും ദിവസങ്ങൾ മുമ്പ് രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

Source
CPI ബെഗുസരായ് @ ബീഹാർ

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button