
തിരുവനന്തപുരം: കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും. അദ്ദേഹം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് അറിയിച്ചത്. കല്യാൺ ജൂവലറി ഒരുകോടി രൂപ സംഭാവന നൽകും എന്നും അറിയിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സുമനസ്സുകൾ മുന്നോട്ടു വരികയാണ്.
ലുലു ഗ്രൂപ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകാം എന്നറിയിച്ചു.
കല്യാൺ ജൂവലറി ഒരുകോടി രൂപ സംഭാവന നൽകും എന്നും അറിയിച്ചിട്ടുണ്ട്.