
പൊന്നാനി: ന്യൂസിലാന്റ് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് കത്തയച്ചപ്പോൾ പൊന്നാനിക്കാരി അമാന അഷറഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മറുപടി ലഭിക്കുമെന്ന്. ഇപ്പോൾ പ്രധാനമന്ത്രി അമാനക്ക് മറുപടി കത്തയച്ചതിന്റെ ആവേശത്തിലും ഞെട്ടലിലുമാണ് അമാന.
ലോകത്തെ അപൂർവ്വം വനിതാ പ്രധാനമന്ത്രിമാരിലൊരാളായ ന്യൂസിലാന്റ്പ്രധാനമന്ത്രി ജെസിൻഡ ആർഡന്റെ ജന്മദിന ത്തോടനുബന്ധിച്ചാണ് ജൂലായിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമാന അഷറഫ് കത്തയച്ചത്.ജന്മദിന ആശംസകളോടൊപ്പം ന്യൂസിലാന്റിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ് ചർച്ചിലിലെ മുസ്ലിംപള്ളിയിൽ നടന്ന വെടിപ്പെൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തെ പ്രധാനമന്ത്രിയായ അവർക്ക് നേരിടേണ്ടി വന്ന സാഹചര്യത്തെയും.
അവർ എടുത്ത ധീരമായ നടപടികളെ കുറിച്ചും, അവർ ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും, അവിടത്തെ മുസ്ലിം ജനവിഭാഗത്തെ ആശ്വസിപ്പിച്ചതിനെ കുറിച്ചുമൊക്കെ അമാന എഴുതിയിരുന്നു. ന്യൂസിലാന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി യാണെന്നതും, പ്രധാനമന്ത്രിയായിരിക്കെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ലോകത്തെ അത്യപൂർവ്വ സംഭവത്തെകുറിച്ചും, അവരുടെ മകൾ ഒരു വയസുകാരി നെവ് നെ കുറിച്ചും അമാന എഴുത്തിൽ പരമാർശിച്ചിരുന്നു.
ലോകത്തെ പ്രകൃതിരമണീയമായ ന്യൂസിലാന്റിനെ കുറിച്ച് വായിച്ചറിഞ്ഞതും, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെകുറിച്ചും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും അമാന മറന്നില്ല.പ്രധാനമന്ത്രി ജസിൻഡ ആർഡ തന്റെ മറുപടി കത്തിൽ ലോകം മുഴുവൻ നൽകുന്ന പിന്തുണയെ കുറിച്ചും,
ഐക്യദാർഡ്യത്തെകുറിച്ചും,ന്യൂസിലാന്റിലെ മുസ്ലിം ജനവിഭാഗത്തിന് ആത്മവിശ്വാസം നൽകുന്ന പിന്തുണക്ക് അമാനയെ അഭിനന്ദനങ്ങളറിയിച്ചു.
ഇത്തരം കത്തുകൾ ന്യൂസിലാന്റിനും,ഇവിടത്തെ ജനതക്കും വലിയശക്തിയാണ് നൽകുന്നത്.
അമാനയുടെ കത്ത് വളരെ ഇഷ്ടപ്പെട്ടതായും പ്രധാനമന്ത്രി മറുപടിക്കത്തിൽ കുറിച്ചു. മാത്രമല്ല അമാനയെ അഭിനന്ദിക്കുകയും ചെയ്തു.കേരളം സന്ദർശിച്ചിട്ടില്ലെന്നും,കേരളം അതിശയകരമാണെന്ന് കേട്ടിട്ടുണ്ടെന്നും ഒരുദിവസം കാണണമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞു….
മകൾ ഒരു വയസുകാരി നെവ് വളരുകയാണെന്നും,സംസാരിക്കുന്നത് കേൾക്കാൻ ആശ്ചര്യകരമാണെന്നും,എല്ലാവരോടും ഹായ് പറയുന്നതായും പ്രധാനമന്ത്രി ജസിൻഡ ആർഡൻ എഴുതിയിട്ടുണ്ട്. മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് പൊന്നാനി യുടെയും ഒരുമനയൂർ കുറുപ്പത്ത് വഹീദ യുടെയും മകളാണ് അമാന അഷറഫ് തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർർത്ഥിയാണ് അമാന അഷറഫ്.മൂത്ത സഹോദരി ഹനീന ശുഹൈബ്
റിപ്പോർട്ട്… ഫഖ്റുദ്ധീൻ പന്താവൂർ