fbpx

ഫ്ളാറ്റിലെ പതിനഞ്ചാം നിലയിൽ ആളിപ്പടർന്ന അഗ്നിബാധ സാഹസികമായി ഒറ്റക്ക് അണച്ചു; ഷാജഹാന് ഷാർജ പ്രതിരോധവകുപ്പിന്റെ ധീരതക്കുള്ള പുരസ്കാരം

പൊന്നാനി: നാല്പത് നിലകളുള്ള ഫ്ളാറ്റിന്റെ പതിനഞ്ചാം നിലയിൽ ആളിപ്പടർന്ന തീ ഒറ്റക്ക് അണച്ച് വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്തിയ പൊന്നാനി അണ്ടത്തോട് സ്വദേശിക്ക് ഷാർജ പ്രതിരോധ വകുപ്പിന്റെ ധീരതയ്ക്കുള്ള പുരസ്കാരം.

അണ്ടത്തോട് സ്വദേശി ഷാജഹാനാണ് സാഹസികമായി സ്വന്തം ജീവൻ പോലും പണയംവെച്ച് പതിനഞ്ചാം നിലയിലേക്ക് ഓടിക്കയറി തീ അണച്ച് രക്ഷകനായത്. ഷാർജ കലോത്തി റിയൽ എസ്റ്റേറ്റിലെ ജീവനക്കാരനായ ഷാജഹാൻ തീ ആളിപ്പടർന്നത് കണ്ടതോടെ പതിനഞ്ചാം നിലയിലേക്ക് ഓടിക്കയറുകയായിരുന്നു­. ആ സമയം ലിഫ്റ്റ് വർക്ക് ചെയ്തിരുന്നില്ല.ഷാജഹ­ാന്റെ അവസരോചിതമായ ഇടപെടൽ മൂലം അഗ്നിബാധ മറ്റു ഫ്ളാറ്റുകളിലേക്ക് പടർന്നില്ല.

ഫയർഫോഴ്‌സ­് സ്ഥലത്ത് എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു. തുടർന്ന് ഷാർജ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന്റെ ധീരത തിരിച്ചറിഞ്ഞത്. സ്വന്തം ബിൽഡിങ്ങിലെ ഫയർ പൈപ്പ് എടുത്താണ് ഷാജഹാൻ തീ അണച്ചത്.തുടർന്ന് ഷാർജ പ്രതിരോധ വകുപ്പ് ഷാജഹാനെ ആദരിച്ചു. ധീരതയ്ക്കുള്ള അവാർഡും സമ്മാനിച്ചു.കഴിഞ്ഞ 15 വർഷമായി ഷാർജയിൽ പ്രവാസിയായ ഷാജഹാന്റെ ഭാര്യ പൊന്നാനി സ്വദേശി അനീഷയാണ്.

റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button