
പൊന്നാനി:’ എന്ന് പേരുള്ള ചുഴലിക്കാറ്റ് ഭീതിയിൽ തീരം. തീരത്ത് ശക്തമായ കടലാക്രമണം.നൂറിലധികം വീടുകളും, റോഡുകളും വെള്ളത്തിൽ. ദുരിതബാധിതരെ നഗരസഭ ഒഴിപ്പിച്ച് എം ഐ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്.പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സേ്റ്റഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.
അതിശക്തമായ തിരമാലകളില്‍ കടല്‍വെള്ളം നൂറോളം വീടുകളിലേക്ക് കയറി.മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. വേലിയേറ്റ സമയമായ ഉച്ചമുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്.
ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്.കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്.
രൂക്ഷമായ കടലാക്രമണത്തെ തുടർന്ന്
നഗരസഭയുടെ തീരദേശത്തെ ആളുകളെ
ഒഴിപ്പിച്ച്, അവർക്ക് താമസിക്കുവാനായി
എം ഐ ബോയ്സ് ഹൈസ്കൂളിലാണ്
നഗരസഭയും -റവന്യു വകുപ്പും ചേർന്ന് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.പെട്ടെന്ന് ആരംഭിച്ച ക്യാമ്പ് ആയതിനാൽ പൊതു ജനങ്ങളുടെ സഹകരണം കൂടി
അഭ്യർത്ഥിക്കുന്നുതായി നഗരസഭാ ചെയർമാൻ
സി. പി. മുഹമ്മദ് കുഞ്ഞി അറിയിച്ചു.
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതോടെയാണ് കടലാക്രമണം രൂക്ഷമായത്.
‘മഹാ’ എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്തിപ്രാപിച്ചതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്വരെയാവുകയും ചെയ്തു. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണമായും നിരോധിച്ചിരുന്നു.
കേരളതീരം ‘മഹാ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലല്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ടന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലന്നും കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണന്നും ജില്ലാഭരണകൂടം അറിയിച്ചു.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ