
തിരുവനന്തപുരം: ജെ.എന്‍.യു ക്യാമ്പസിലെ അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി നിവിന്‍ പോളി. കോളേജിൽ ഇന്നലെ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്നാണ് നിവിന്‍ പോളി പ്രതികരിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും നിവിന്‍ പോളി പറഞ്ഞു.ട്വിറ്ററിലൂടെയാണ് നിവിന്‍ പോളി തന്റെ നിലപാട് വ്യക്തമാക്കിയത്.
ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
നേരത്തെ ജെ.എന്‍.യു വിഷയത്തില്‍ പ്രതികരണവുമായി നിവിന്‍ പോളി, മഞ്ജു വാര്യര്‍, ആഷിക് അബു. പൃഥ്വിരാജ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.