
തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ചെത്തിയ ദീപിക പദുക്കോണിനെ അഭിനന്ദിച്ച് സംവിധായകന്‍ അമല്‍ നീരദ്, സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ബഹിഷ്കണ ആഹ്വാനം മുഴക്കിയ സിനിമ ഛപാക്കിനും അമല്‍ നീരദ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും ചിത്രം തിയേറ്ററിൽ പോയി കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസമാണ് ദീപിക ജെഎന്‍യുവിലെത്തുകയും മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഓയ്ഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ദീപികയുട പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്നാണ് ക്യാംപയിന്‍. ഈ സാഹചര്യത്തിലാണ് അമല്‍ നീരദ് പിന്തുണയുമായെത്തിയത്.
ഛപാക്കിന്റെ റിലീസിന് മുന്നോടിയായി, മേഘ്‌ന ഗുൽസറിനും ദീപിക പദുക്കോണിനും എന്റെ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാൻ. ‘തല്‍വാര്‍’ എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, ‘റാസി’യോളം എന്നിലെ ദേശസ്നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു ചിത്രം ഓർമിക്കാൻ കഴിയുന്നില്ല. ദീപികയുടെ സിനിമകള്‍ പിന്തുടരുന്ന ആളാണ് ഞാന്‍. ‘ഓം ശാന്തി ഓം’ മുതൽ ‘പിക്കു’ വരെ എല്ലാം ചിത്രങ്ങളും എനിക്ക് വളരെയധികം ഇഷ്ടമാണ്. ‘ദം മാരോ ദം,’ ‘റാബ്ത’ എന്നീ സിനിമകളിൽ അതിഥിയായി എത്തിയതുൾപ്പടെ എനിക്കിഷ്ടമാണ്.
വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്, മറ്റുള്ളവരെ രോഗത്തെക്കുറിച്ച് മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും പ്രചോദിപ്പിച്ചപ്പോൾ, അവരുടെ ആരാധകനായതിൽ ഞാൻ അഭിമാനം കൊണ്ടു. ഒരു നിർമ്മാതാവ് അല്ലെങ്കിൽ സംവിധായകൻ എന്നനിലയിൽ,
ആദ്യമായി നിർമ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎൻയു വിദ്യാർത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ചങ്കൂറ്റവും ദയയും വേണം! സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലേക്ക് പോയി ഈ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ഛപാക്ക്’ കാണണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു,”- അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു
Ahead of Chhapak's release, I would like to whole heartedly congratulate and thank both Meghna Gulzar and Deepika…
Dikirim oleh Amal Neerad pada Rabu, 08 Januari 2020