
തിരുവനന്തപുരം: ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി നടൻ ഇന്ദ്രൻസ്. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അമൽ പുല്ലർകാട്ടിനോടാണ് ഇന്ദ്രൻസിന്റെ പ്രതികരണം. അമൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ
“അവിചാരിതമായ് കണ്ടുമുട്ടിയ സഖാക്കൾ! ജെ എൻ യു വിലെ കുട്ടികളോട് എന്റെ അന്വേഷണം പറയണം കേട്ടോ. എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവർ അവിടെ വന്ന് കാണിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പർ സർവ്വകലാശാലയല്ലേ. എന്നിരുന്നാലും വിവരമുള്ളവർ അവിടുത്തെ കുട്ടികൾക്കൊപ്പമേ നിൽക്കൂ!!”