
കൊച്ചി: മരടിലെ രണ്ട് ഫ്ലാറ്റുകള സ്‌ഫോടനത്തിലൂടെ തകര്‍ത്തു. സമീപത്തെ കെട്ടിടങ്ങളും കുണ്ടന്നൂര്‍ പാലവും സുരക്ഷിതമാണ് എന്നാണ് റിപ്പോർട്ടുകൾ. ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയിരി. അടുത്ത രണ്ട് ടവറുകള്‍ നാളെ രാവിലെ ആണ് തകർക്കുക.
നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റുകൾ നിലംപൊത്തിയതോടെ മരടും പരിസര പ്രദേശങ്ങളും പൊടിപടലങ്ങളിൽ മുങ്ങി. പ്രതീക്ഷിച്ചതിലേറെ പൊടിപടലമാണ് അന്തരീക്ഷത്തിൽ വ്യാപിച്ചത്. കാഴ്ചപോലും മറയ്ക്കുന്ന വിധത്തിലാണ് പുകയും പൊടിയും ഉയര്‍ന്ന് പൊങ്ങിയത്.
രണ്ട് മിനിട്ട് സമയത്തിനുള്ളിലാണ് ഹോളി ഫെയ്ത്ത് നിലംപതിച്ചത്. ഹോളീ ഫെയ്ത്തിലെയും ആല്‍ഫാ സെറിനിലെയും സ്‌ഫോടനം വിജയകരമായിരുന്നു.
ആല്‍ഫാ സെറിന്‍റെ രണ്ട് ഫ്ലാറ്റുകള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നിലംപതിച്ചു. പൊടിപടലങ്ങള്‍ അടക്കുന്നതിനായി വെള്ളം ചീറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
കോണ്‍ക്രീറ്റ് പാളികളൊന്നും നിശ്ചിത ദൂരത്തിന് പുറത്തേക്ക് പോയില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനം വിജയകരമാണെന്ന് സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ കമ്പനി അറിയിച്ചു.