
ആറന്മുള: ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ “റോഡപകടത്തിൽപ്പെട്ട് വഴിയരികിൽ കിടന്ന യുവാവിന് കാരുണ്യത്തിന്റെ കരസ്പർമായി മാറിയ പാർവ്വതിയെ ആദരിച്ചു. കഴിഞ്ഞ ദിവസം രാത്രി ചെറുകോൽ കാട്ടൂർ എൻഎസ്എസ് ഹൈസ്കൂളിന് സമീപത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് കിടന്ന ചെറുപ്പക്കാരനെ നിരവധിയാളുകൾ കൂടിയിട്ടും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയോ അത് വഴി പോയ വാഹനയാത്രക്കാർ അതിന് തയ്യാറാകുകയോ ചെയ്തില്ല. അപകടം നടന്ന ചുറ്റുവട്ടത്തെ പോർച്ചുകളിൽ കാറുകൾക്ക് കുറവുമുണ്ടായില്ല. കാഴ്ചക്കാരായി ഈ വീടുകളിൽ നിന്നും ചെറുപ്പകാരടക്കം നിരവധിയാളുകൾ വട്ടം കൂടി .പക്ഷേ കാഴ്ച്ചക്കാരയത് മിച്ചം.
എന്നാൽ അവിടെ ഓടി എത്തിയ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ എം എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥി പി എം പാർവ്വതിയ്ക്ക് കാഴ്ചക്കാരിയാകാനല്ല തോന്നിയത്.പലരോടും അയാളെ ഒന്ന് ഹോസ്പിറ്റലിൽ എത്താക്കാൻ കേണ് പറഞ്ഞിട്ടും ഹൃദയമില്ലാത്തവരുടെ പെരുമാറ്റമാണ് ആ കൂട്ടത്തിൽ നിന്ന് ഉണ്ടായത്. എങ്കിലും ആ കൊച്ച് മിടുക്കി ആ ചെറുപ്പക്കാരനെ വഴിയരികിൽ ഉപേക്ഷിക്കാൻ തയ്യാറായില്ല. അവൾ “100 “ലേയ്ക്ക് വിളിച്ചു.ആറന്മുള സ്റ്റേഷനിൽ നിന്നും എ എസ് ഐ ഡി.സുനിൽ കുമാർ സാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ആംബുലൻസിൽ ആ ചെറുപ്പക്കാരനെ ഹോസ്പിറ്റലിൽ എത്തിച്ചു.
പാർവ്വതിയെന്ന കൊച്ചു മിടുക്കിയുടെ ഇടപെടീൽ ഒരു കുടുംബത്തിന്റെ ആശ്രയത്തെ തിരികെ നല്കാൻ കഴിഞ്ഞു.ജീവിതത്തില്‍ മൂല്യബോധവും മനുഷ്യത്വപരമായ പ്രവൃത്തനങ്ങളുമാണ് വേണ്ടതെന്ന് ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു..ഒരു റോഡപകടം ഉണ്ടായാൽ ഇന്നും പലയിടത്തും ചിലരെങ്കിലും കാഴ്ചക്കാരാകുക മാത്രമാണ്.അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനും ആശുപത്രിയിൽ എത്തിക്കുന്നതിനും ശ്രമിക്കുന്നില്ല എന്നത് വേദനാജനകം. അത് മാറണം. നാം മാറണം.
അപകടത്തിൽപ്പെട്ടത് നമ്മുടെ ഒരു കുടുംബാംഗമാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണം. ഒരു കുടുംബത്തിൽ നിന്നും ഉയരാതിരിക്കട്ടെ വിതുമ്പു ലുകൾ.അതിനായി നമുക്കൊനായി കൈകോർക്കാം.അദ്ദേഹം പറഞ്ഞു.എസ് എച്ച് ഒ ജി.സന്തോഷ് കുമാർ പാർവ്വതിയെ ആദരിച്ചു. ആറന്മുള എസ് ഐ ജോബിൻ ജോർജ്ജ് അദ്ധ്യക്ഷനായി.എസ് ഐമാരായ സി കെ വേണു ,സി ഒ ഫിലിപ്പ്, എ എസ് ഐ പി .പ്രസാദ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് എന്നിവർ പ്രസംഗിച്ചു.പാർവ്വതി മറുപടി പ്രസംഗം നടത്തി.