fbpx

അനിൽ നമ്പ്യാരുടെ തുള്ളൽ വീഡിയോ കണ്ടാൽ പെണ്ണു കിട്ടാത്ത മണ്ണിര, മൂർഖൻ തേഞ്ഞൊട്ടി എന്ന് പറഞ്ഞ്‌ നടക്കുന്നപോലുണ്ട്‌ ;അഡ്വ. രശ്‌മിത

തിരുവനന്തപുരം: ഫേസ്‌ബുക്ക്‌ ലൈവിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ജനം ടിവി ചാനൽ കോ ‐ ഓർഡിനേറ്റിങ്‌ എഡിറ്റർ അനിൽ നമ്പ്യാർക്ക്‌ മറുപടിയുമായി അഡ്വ. രശ്‌മിതാ രാമചന്ദ്രൻ.

മറുപടിയുടെ പൂർണരൂപം:

വ്യാജ വാർത്തകളുടെ മഴക്കാലത്ത് ഒരു മണ്ണിര ഇത്തിരി കൊഴുത്തപ്പോൾ മൂർഖന്റെ വീട്ടിൽ പെണ്ണന്വേഷിച്ചു ചെന്നു, പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു മൂർഖൻ തേഞ്ഞൊട്ടി എന്ന്. നമ്പ്യാരുടെ തുള്ളൽ വീഡിയോ കണ്ടപ്പോ അതാണ് തോന്നിയത്! . സ്വന്തം ചാനലിൽ പണിയില്ലാതിരിക്കുന്ന ചാനൽ മേധാവി സാങ്കേതികത്തികവോടെ എടുത്ത വീഡിയോയ്ക്ക് മറുപടി സ്വന്തമായി ചാനൽ ഇല്ലാത്ത ഞാൻ ഈ പോസ്റ്റിലൂടെയാണ് നൽകുന്നത്.

പ്രശാന്ത് രഘുവംശം, ബസന്തേട്ടൻ , ബാലു,ജോൺ ബ്രിട്ടാസ്, അഭിലാഷ്, ഹർഷൻ, സനീഷ് തുടങ്ങിയ പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട് – അന്തസ്സായി നേരിട്ട്, ഫേസ് ബുക്കിൽ വെല്ലുവിളിയായി അല്ലായിരുന്നു. ജനം ചാനലിലെ തന്നെ ശ്രീ സുരേഷ് ബാബുവും ഗൗതമും ശ്യാമും ഒക്കെ ഇതുപോലെ വിളിക്കുകയും പോവുകയും ചെയ്തിട്ടുണ്ട് – ചുരുങ്ങിയത് അവരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം മിസ്റ്റർ എങ്ങനെയാണ് ഒരു പാനലിസ്റ്റിനെ വിളിക്കേണ്ടതെന്ന്.

പിന്നെ നിങ്ങളുടെ എഫ് ബി പോസ്റ്റിലിട്ട ഐക്കൺ എടപ്പാൾ ഓട്ടത്തിന്റേതും മറ്റേത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെതെന്നും നാട്ടാർ പറയുന്നു. ഇനി പാതിരിയുടെയും ശബരിമല തന്ത്രിയുടെയുമൊക്കെ കേസുകൾ – ഇര പുരുഷനായി വന്നാലും ഞാൻ വാദിക്കാറുണ്ട്. സൂര്യനെല്ലി കേസിൽ അരുൺ ജയ്റ്റ്ലിയും ഐസ്ക്രീം കേസിൽ വേണുഗോപാലും ദിലീപ് കേസിൽ റോത്തഗിയും പ്രതികൾക്കു വേണ്ടി ആയിരുന്നു. ഇനിയും ബലാത്സംഗ കേസിലെ വക്കാലത്തിന്റെ കഥയും പറഞ്ഞു വരുന്ന ഏതൊരുവനും ഡ്രൈവിംഗ് ലൈസൻസ് സിനിമയിൽ പ്രിഥ്വിരാജ് സുരാജ് വെഞ്ഞാറമൂടി നോട് പറയുന്ന ആ പത്താമത്തെ ചോദ്യത്തിന്റെ ഉത്തരമാണ് സർ മറുപടി!.

വ്യാജരേഖ കേസ് കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് അവസാനിച്ചതിലും ആ സർക്കാരിലുള്ള വിശ്വാസത്തിലും സന്തോഷം! പഠിച്ചതേ നിങ്ങൾ പാടൂ എന്നു പറഞ്ഞതിലും ശരിയുണ്ട്. അതു കൊണ്ടല്ലേ സത്യസന്ധരായ കേരളത്തിലെമാധ്യമ പ്രവർത്തകരെ, ഉടപ്പിറപ്പുകളെ,നിങ്ങൾ വ്യാജ മാധ്യമ പ്രവർത്തകർ എന്ന് വിശേഷിപ്പിച്ച് വാർത്ത കൊടുത്തത്! ഇനി ജനത്തിൽ ചർച്ച നടത്താൻ യോഗമില്ല എന്ന ആ ശാപം പൊളിച്ചൂട്ടോ! മാഷെ, അതു യോഗമല്ല, ദുര്യോഗമാണ്! ഇനി ആരുടെയോ മുമ്പിൽ ഞാൻ മൂക്കുകുത്തി വീണെന്ന്…! മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ പോലെ ചില മാനസിക രോഗികൾ വന്ന് ഇങ്കം ടാക്സ് ഭീമനാണ്, റേഷൻ ആപ്പീസറാണ് സി ഏ ഏ കാലനാണ് എന്നൊക്കെ വിടുവായത്തം പറഞ്ഞിട്ട് അവിടെ വന്ന് ഞാനവനിട്ട് കൊടുത്തവനെനിക്കു തന്നു രണ്ട് എന്ന് പറഞ്ഞാൽ ഞാനെന്തു ചെയ്യാനാ നമ്പ്യാർ സാറെ?

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button