
ചേർത്തല: സുഭാഷ‌് വാസു തന്റേതടക്കം വ്യാജ ഒപ്പുകളിട്ടാണ് കായംകുളം കട്ടച്ചിറ കോളേജിന‌് വായ‌്പയെടുത്തതെന്ന് എസ‌്എൻഡിപി യോഗം വൈസ‌് പ്രസിഡന്റ‌് തുഷാർ വെള്ളാപ്പള്ളി. ഒമ്പതാളുടെ പേരിലെടുത്ത വായ‌്പ തിരിച്ചടക്കാത്തതിന‌് കോളേജ‌് ജപ‌്തിചെയ്യുന്നതിന് നോട്ടീസ‌് ലഭിച്ചു.
24 കോടി രൂപയ‌്ക്കാണ‌് ബാങ്ക‌് നടപടി. ഒമ്പതുമാസം മുമ്പ‌് ബാങ്ക‌് അറ്റാച്ച‌്മെന്റ‌് നടപടി സ്വീകരിച്ചു. താൽപ്പര്യമില്ലെന്ന‌് പറഞ്ഞിട്ടും 25 ലക്ഷം രൂപയുടെ ഓഹരി എടുപ്പിച്ച് ചെയർമാനാക്കി. നിയമാവലി പരിശോധിച്ചപ്പോൾ ചെയർമാന‌് യാതൊരു അധികാരവും ഇല്ലെന്ന‌് മനസിലായി എന്നും.
കണിച്ചുകുളങ്ങര എസ‌്എൻഡിപി യൂണിയൻ ആസ്ഥാനമന്ദിരത്തിലെ പ്രാർഥനാഹാൾ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡിലേത‌് ഉൾപ്പെടെ സംഘടനയ‌്ക്ക‌് ലഭിച്ച സ്ഥാനം സുഭാഷ് സ്വന്തമാക്കിയെന്നും പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ ചതിയാണിതെന്നും തുഷാർ പറഞ്ഞു