
എറണാംകുളം:ഓപ്പൺ സ്കൂളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായി എറണാംകുളത്ത് സർക്കാർ സംഘടിപ്പിച്ച സ്കോൾ കേരള സംസ്ഥാന കലോത്സവത്തിൽ തൃശൂർ ജില്ലയ്ക്ക് കിരീടം. രണ്ടാം സ്ഥാനം മലപ്പുറം ജില്ല നേടി.
ഒരു പോയന്റ് വിത്യാസത്തിനാണ് മലപ്പുറത്തിന് കിരീടം നഷ്ടമായത്.9 ജില്ലകളിൽനിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.29 പോയന്റ് തൃശൂർ ജില്ല നേടിയപ്പോൾ 28 പോയന്റ് മലപ്പുറവും നേടി.
ഉപന്യാസ രചന, പ്രസംഗം, ജലച്ചായം, നാടൻപാട്ട്, മോണോ ആക്ട്, ലളിതഗാനം, ഒപ്പന, ചെസ്, കാർട്ടൂൺ, പെൻസിൽ ഡ്രോയിങ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
കാസർകോട്, വയനാട്, തിരുവനന്തപുരം തുടങ്ങി 9 ജില്ലകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.ഓപ്പൺ വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് പഠന രജിസ്ട്രേഷൻ, പരീക്ഷാഫീസ് ഇനങ്ങളിലായി 6 കോടിയോളം രൂപ സർക്കാർ കൈപ്പറ്റിയിട്ടുവെങ്കിലും കലോത്സവം നടത്താൻ നാമമാത്രമായ തുകയാണ് സർക്കാർ അനുവദിച്ചതെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. വിജയികൾക്ക് ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പുരസ്കാരങ്ങൾ സമ്മാനിക്കും.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ