
കോഴിക്കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ രൂക്ഷ വിമർശനവുമായി വടകര എം.പി കെ.മുരളീധരന്‍. അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ ആണ് രൂക്ഷ വിമർശവുമായി രംഗത്ത് എത്തിയത്.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:- ലൗകീക സുഖങ്ങള്‍ വെടിഞ്ഞവനായിരിക്കണം ഒരു സന്യാസി എന്നാണ് ഹിന്ദു മതത്തില്‍ പറയുന്നത്. കാഷായവസ്ത്രവും രുദ്രാക്ഷവും ധരിച്ചാല്‍ പിന്നെ വേറെ പണിക്ക് ഒന്നും പോകരുത്.
എന്നിട്ട് യോഗി കാണിക്കുന്നത് എന്താണ് ?, കാഷായ വസ്ത്രവും ധരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, ജയിക്കുക, കൊടി വെച്ച കാറില്‍ കയറുക, എന്നിട്ട് പറയുകയാണ് ആളുകളെ വെടിവെച്ചു കൊല്ലാന്‍. പത്ത് നല്‍പത് പേരെയാണ് ഉത്തര്‍പ്രദേശില്‍ വെടിവെച്ച് കൊന്നത് എന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഹിന്ദു പുരാണത്തില്‍ ആദ്യത്ത കള്ള സന്യാസിയായത് രാവണനാണെങ്കില്‍ ആ രാവണന്റെ പിന്‍ഗാമികളായ കള്ള സന്യാസിമാരാണ് ഇന്ന് ആര്‍.എസ്.എസിനെ നയിക്കുന്നത്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.ഞങ്ങളുടെ സഭയിലും ഇത്തരം കള്ള സന്യാസിന്മാര്‍ ഉണ്ട്. കള്ള കാഷായവസ്ത്രവും ധരിച്ച്, എന്നിട്ട് പറയുന്ന വര്‍ത്താനമേ ?, കഴിഞ്ഞ ദിവസം ഒരു ആര്‍.എസ്.എസുകാരന്‍ പറയുകയാണ് മുസ്‌ലിങ്ങള്‍ അതിഥികളാണ് അവര്‍ അതിഥേയത്വം പറയരുത് എന്ന്, ഇത് പറയാന്‍ എന്താണ് അവന്റെ തറവാട്ട് സ്വത്താണോ ഇത്’ എന്നും മുരളീധരന്‍ പറഞ്ഞു.
ഹിന്ദു പുരാണത്തിലെ കള്ള സന്യാസി രാവണനാണെങ്കി കാഷായ വസ്ത്രവും ധരിച്ച് ആളെ വെടിവെച്ചു കൊല്ലുന്ന കള്ള സന്യാസിമാരാണ് യോഗിയും കൂട്ടരും
Dikirim oleh Viral Videos Politics pada Sabtu, 11 Januari 2020