
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാന്‍ ബിജെപി നടത്തിയ ജനജാഗ്രതാ സദസ് നാട്ടുകാരും വ്യാപാരികളും ബഹിഷ്‌കരിച്ചതിന് പിന്നാലെ. ബിജെപിയെ രൂക്ഷമായി വിമർശിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്.
പൌരത്വ നിയമത്തെ വിശദീകരിക്കാൻ വീട്ടിലേക്കു കയറിവരുന്നവരോട് അവരിലെ പൌരബോധവും ദേശസ്നേഹവും അറിയാനായി ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്സെ രാജ്യദ്രോഹിയോ രാജ്യസ്നേഹിയോ എന്ന ഈ ഒരു ചോദ്യം ചോദിക്കുക എന്ന് സ്വാമി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൌരത്വ വിശദീകരണത്തിന് വീട്ടിലേക്കു കയറിവരുന്നവരോട് അവരിലെ പൌരബോധവും ദേശസ്നേഹവും അറിയാനായി ഈ ഒരു ചോദ്യം ചോദിക്കുക.
ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്സെ രാജ്യദ്രോഹിയോ രാജ്യസ്നേഹിയോ