
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില വാർത്ത തെറ്റാണെന്ന് സംസ്ഥാന പൊലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ. മാധ്യമം പത്രം, മീഡിയ വൺ, അടക്കമുള്ള മാധ്യമങ്ങൾ ആണ് വാർത്ത നൽകിയത്.
“പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതായി വന്ന വാര്‍ത്ത വാസ്‌തവ വിരുദ്ധമാണ്. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും ബഹറ പറഞ്ഞു”
കേരളത്തിൽ ഇനി പൗരത്വ സമരം വേണ്ടെന്നൊ സമരക്കാർക്കെതിരെ കേസെടുക്കണമെന്നൊ ഡിജിപിയോ മറ്റ് വകുപ്പുകളോ ഉത്തരവോ നിർദ്ദേശമമൊ നൽകിയിയിട്ടില്ല. പൊതുമുതൽ നശിപ്പിക്കുക പോലുള്ള ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ മാത്രമേ കേസ് എടുക്കുന്നുള്ളൂ.
“തെരുവിൽ ഇറങ്ങുന്നവർക്കെതിരെ കേസ് എടുക്കാൻ ഡിജിപിയുടെ നിർദ്ദേശം” എന്ന തലക്കെട്ടോടെയാണ് മാധ്യമം പത്രത്തിൽ വന്ന വാർത്ത. പൊതുമുതൽ നശിപ്പിക്കുകയോ മറ്റ് നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ മാത്രമേ എന്തെങ്കിലും തരത്തിലുള്ള കേസ് ഏത് സമരമായാലും എടുക്കൂ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.