
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്‌ത മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉന്നതഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിക്കുന്നതിനെതിരെ ഐപിസി 188 പ്രകാരമാണ് കേസ്.
കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും ക്യാമറാമാന്‍ ബിനു തോമസിനുമെതിരെ പനങ്ങാട് പൊലീസ് കേസെടുത്തത്.
ശനിയാഴ്‌ച എച്ച്ടുഒ ഫ്‌ളാറ്റ്, ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചങ്ങള്‍ എന്നിവ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് പകര്‍ത്തിയത്.
പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇരുവരും കെട്ടിടത്തില്‍ കയറിയത്. റിപ്പോര്‍ട്ടറുടെ വാര്‍ത്തയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.