
ത്രിശൂർ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആൻഡ് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ 2018-19 വർഷത്തെ പുരസ്കാരം ഡിവൈഎഫ്ഐക്ക്. ഏറ്റവും കൂടുതൽ രക്തം ദാനം നൽകിയ സംഘടന, ഏറ്റവും കൂടുതൽ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടന എന്നിവയ്ക്കുള്ള പുരസ്‌കാരം ഡിവൈഎഫ്ഐ തിരുവനന്തപുരം, ത്രിശൂർ ജില്ലാ കമ്മിറ്റികൾക്ക് ആണ് ലഭിച്ചത്.
ദേശീയ യുവജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂരിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ ഷൈലജ ടീച്ചറിൽ നിന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റ് വി വിനീത് ത്രിശൂർ ജില്ലാ പ്രസിഡണ്ട് കെ.വി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയഘോഷ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്.സെന്തിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എസ്.റോസൽ രാജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.