
ന്യൂഡൽഹി: ജമ്മു കശ്‌മീർ ഡിവൈഎസ്‌പി ദവീന്ദർസിങ് ഭീകരർക്കൊപ്പം അറസ്‌റ്റിലായതിനെ തുടർന്ന് ഉയരുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും മറുപടി നൽകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
ആരുടെ നിയന്ത്രണത്തിലാണ് ദവീന്ദർസിങ് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
പാർലമെന്റ് ഭീകരാക്രമണത്തിലും ദവീന്ദർസിങ് ഡിവൈഎസ്‌പിയായിരുന്നപ്പോൾ ഉണ്ടായ പുൽവാമ ഭീകരാക്രമണത്തിലും അദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിങ് സുർജെവാല ചോദിച്ചു. ദവീന്ദർസിങ് ഇടനിലക്കാരൻ മാത്രമാണോ എന്നും സുർജെവാല ആരാഞ്ഞു.