
കുറ്റ്യാടി:പൗരത്വ നിയമത്തിനെ അനുകൂലിച്ചുള്ള പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യവുമായി ബിജെപി. കുറ്റ്യാടിയില്‍ നടത്തിയ പ്രടകനത്തിലാണ് ഗുജറാത്ത് വംശഹത്യ ഓര്‍മിപ്പിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ബിജെപിയുടെ വീട് കയറിയുള്ള ബോധവത്കരണത്തോട് മുഖം തിരിച്ച കേരള ജനത പൗരത്വ വിശദീകരണ യോഗങ്ങളോട് കടകൾ അടച്ചാണ് പ്രതിഷേധിച്ചത്. ആലപ്പുഴയിലെ വളഞ്ഞ വഴിയിൽ ആദ്യമായി നടപ്പാക്കിയ ഈ സമരമാർഗം പിന്നീട് കോഴിക്കോറ്റ് കുറ്റ്യാടിയിലെ ജനതയും പിന്തുടർന്നു. ഇതിനു പിന്നാലെ പൗരത്വ വിശദീകരണ ജാഥ നടത്തിയ ബിജെപി പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.
കടകളടച്ച് തെരുവു ശൂന്യമായതോടെ ബിജെപിയുടെ പൗരത്വ വിശദീകരണ യോഗം പാളി. ബിജെപി നേതാവ് എംടി രമേശായിരുന്നു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. തുടർന്ന് സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ എത്തിച്ച് ജാഥ നടത്തുകയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ജാഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
‘ഓർത്ത് കളിച്ചോ ചെറ്റകളെ, ഇറങ്ങി വാടാ പട്ടികളെ, തന്തയില്ലാ പട്ടികളെ, ഒറ്റ തന്ത ജനിപ്പിച്ചെങ്കിൽ, ഉമ്മ പാല് കുടിച്ചെങ്കിൽ, ഇറങ്ങി വാടാ പട്ടികളെ, ഇറങ്ങി വാടാ ചെറ്റകളെ, ഓർമയില്ലേ ഗുജറാത്ത്, ഓർത്ത് കളിച്ചോ ചെറ്റകളെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥയിൽ മുഴങ്ങിക്കേൾക്കുന്നത്. വഴിയുടെ ഇരു വശങ്ങളിലും ആളുകൾ ജാഥ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ കടപ്പാട്