
തിരുവനന്തപുരം: ഹരീഷ് വാസുദേവനെ ‘ഹാരിസ്’ വാസുദേവനാക്കിയ ടി.പി സെന്‍കുമാര്‍ വെറും പോലീസ് മാനല്ല, നിയാണ്ടര്‍ താല്‍ മാനാണെന്ന് അഭിഭാഷക രശ്മിത ചന്ദ്രന്‍. അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന സെന്‍കുമാറിന്റെ വാദത്തെ പരിഹസിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിത ചന്ദ്രന്റെ പ്രതികരണം.
ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകര്‍ക്കുള്ള വിസ എപ്പ കിട്ടും? കട്ട വെയ്റ്റിംഗ്’ രശ്മിത ചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.
അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണമെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം ഹരീഷ് വാസുദേവനെയൊക്കെ അങ്ങനെ വിടേണ്ടതാണ് എന്നായിരുന്നു ടി.പി സെന്‍കുമാര്‍ പ്രസംഗിച്ചത്..