
തിരുവനന്തപുരം: വാർത്താ സമ്മേളനം നടത്തവെ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി സെൻകുമാർ. ചെന്നിത്തലയും സെൻകുമാറും തമ്മിലുള്ള വാക്പോരിനേപ്പറ്റി ചോദിച്ചതാണ് സെൻകുമാറിനെ ക്ഷുഭിതനാക്കിയത്.
ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് നേരെ നിങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്നും മാധ്യമപ്രവർത്തകനാണോയെന്നും കൈചൂണ്ടി ക്ഷുഭിതനായി സംസാരിച്ച സെൻകുമാർ മാധ്യമപ്രവർത്തകനോട് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.
ഇതോടെ സെൻകുമാറിനും സുഭാഷ് വാസുവിനുമൊപ്പം എത്തിയവർ മാധ്യമപ്രവർത്തകനെ പുറത്താക്കാൻ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെടുകയും അത് തർക്കത്തിലേക്ക് പോവുകയും ചെയ്തു.