
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22-ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു.ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. പ്രതികളിലൊരാൾ ദയാഹർജി നൽകിയതിനെ തുടർന്നാണിത്. ഇതേ കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാൽ ഒരു ദയാഹർജി നിലനിൽക്കുന്നതിനാൽ മരണവാറണ്ടിന് സ്റ്റേ നൽകുകയാണെന്ന് കോടതി പറഞ്ഞു.
ജനുവരി 22-ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാർ ജയിൽ അധികൃതർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. വധശിക്ഷയ്ക്കു വിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹർജി നൽകിയത്.