
മലപ്പുറം: സർക്കാരിന് മീതെയല്ല ഗവർണറുടെ പദവി എന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
“ഇതൊരു ജനാധിപത്യ രാഷ്‌ട്രമാണ്. ആ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയണം. പണ്ട് ഇവിടെ നാട്ടുരാജാക്കന്മാരുടെ മേലെ റസിഡന്റുമാർ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭകൾക്ക് മേലെ അത്തരം റസിഡന്റുമാരൊന്നും ഇല്ല എന്നതും ഓർക്കുന്നത് നല്ലതാണ്’ – മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് ഭരണഘടന സംരക്ഷണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
.