
കോഴിക്കോട്: നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി നടത്തുന്ന വിശദീകരണ യോഗങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങള്‍ക്കെതിരെ വ്യാപാരികള്‍ കടകളുടെ ഷട്ടറിട്ട് പ്രതിഷേധിച്ചു.
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സംഘടിപ്പിച്ച പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പേ തന്നെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. പെരുവയല്‍ കല്ലേരി മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയുള്ള കടകളാണ് 4 മണിയോട് കൂടെ തന്നെ അടച്ചിട്ടത്.
മലപ്പുറം താനൂരിലും കച്ചവടക്കാര്‍ കടകള്‍ അടച്ചിട്ടു. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ പങ്കെടുക്കുന്ന പരിപാടിയാണ് ബിജെപി താനൂരില്‍ സംഘടിപ്പിച്ചത്. ഇവിടെയും ഭൂരിഭാഗം കടകള്‍ അടച്ചിട്ടു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. മുമ്പും സമാനസംഭവങ്ങള്‍ പലയിടങ്ങളിലായി ഉണ്ടായിട്ടുണ്ട്.