
മലപ്പുറം: പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ ഏറ്റവുമധികം ധൈര്യം കാണിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത ദ്രുവീകരണം ഉണ്ടാക്കുന്ന നിയമം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുമെന്നും പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യം അതിനും സാക്ഷ്യം വഹിക്കുകയാണെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസവും ആചാരങ്ങളും അനിഷ്ടിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കിയതാണ്.
എല്ലാവരും ഒരുമയോടെ ജീവിക്കുന്ന നാടാണ് ഇന്ത്യ. വിവിധ മത വിഭാഗങ്ങളുടെ സൗഹാര്‍ദ്ദമാണ് ഇവിടെ കാണാനാവുന്നത്. ഈ അവസ്ഥ നിലനിര്‍ത്തുന്നതില്‍ ഭരണഘടന വഹിക്കുന്ന വങ്കു വലിയതാണ്. സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയവര്‍ ഭരണഘടനയോട് നീതി പുലര്‍ത്താന്‍ ബാധ്യസ്ഥരാണ്.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ മുസ്‌ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള ജന വിഭാഗങ്ങള്‍ക്കു ഉണ്ടായ ആശങ്ക അകറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത് ശ്ലാഘനീയമാണെന്നും തങ്ങള്‍ പറഞ്ഞു.