
കണ്ണൂർ: മതത്തിന്റെ പേരിൽ പൗരത്വം നിർണയിക്കപ്പെടുന്ന നിയമം ഭരണഘടന വിരുദ്ധമാണ്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ജനങ്ങൾ ഈ സർക്കാരിനെ ദൂരെയെറിയുമെന്ന് നടൻ പ്രകാശ് രാജ്.
ജനങ്ങളുടെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം. ദുരഭിമാനം വെടിഞ്ഞ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി വിഷയത്തിൽ കലാകാരന്മാർ മൗനം വെടിയണം. ഫാസിസം ഭയം വളർത്തുന്ന വർത്തമാനകാലത്ത് നിശ്ശബ്ദരായിരിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു