
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനൊട് മോശമായി പെരുമാറിയ മുൻ ഡിജിപി ടിപി സെൻകുമാറിനെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ എം.എ. നിഷാദ്. ഇത് ഗുജറാത്തോ യുപിയോ അല്ല, കേരളമാണ്. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ഇവിടെ ഒറ്റക്കെട്ടായാണ് ജീവിക്കുന്നതെന്നും എം.എ. നിഷാദ് ഫേസ്ബുക്കിൽ പങ്ക് വച്ച വീഡിയോയിൽ പറയുന്നു.
എം.എ. നിഷാദിന്റെ വാക്കുകൾ ഇങ്ങനെ:- കുറച്ച് ദിവസമായി നിങ്ങളോട് ചില കാര്യങ്ങൾ പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ചിലർക്ക് അത്ര രുചിക്കത്തില്ലെന്ന് അറിയാം. പ്രത്യേകിച്ച് എന്റെ സങ്കി സുഹൃത്തുക്കൾക്ക്. ഇന്ന് ഞാൻ മുൻ ഡിജിപി ടിപി സെൻകുമാർ സാറിന്റെ ഒരു പത്രസമ്മേളനം കണ്ടു. അദ്ദേഹത്തെ സാറെന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
കാരണം ആ പദവിയെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹം പത്രസമ്മേളനത്തില്‍ നടത്തിയ ദാര്‍ഷിഠ്യം ചോദ്യം ചെയ്യേണ്ടത് തന്നെയാണ്. പൊലീസ് ഉദ്യോഗസ്ഥൻ എന്ന് പറയുമ്പോൾ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടവരാണ്. ജാതിക്കും മതത്തിനും അതീതമായിട്ടായിരിക്കണം ഒരു പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറേണ്ടത്. ഇദ്ദേഹം നമ്മുടെ ഡിജിപി ആയിരുന്നു എന്നറിയുമ്പോള്‍ നമ്മള്‍ വളരെ വേദനാജനകമായി മനസിലാക്കേണ്ട കാര്യമുണ്ട്. സെൻകുമാറിന്റെ ബിജെപി കാലം എത്ര ബയാസ്ഡ് ആയിരിക്കും.
അതുകൊണ്ടാണല്ലോ പ്രതിപക്ഷ നേതാവിന് കുറ്റബോധം ഉണ്ടാവുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിയര്‍ ആയി പറയുകകയും ചെയ്തത്, സെന്‍കുമാര്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല. ഞാൻ അദ്ദേഹത്തെ വ്യക്തിപരമായി അക്ഷേപിക്കാനൊന്ന ആളല്ല. പക്ഷേ ഇന്ന് അദ്ദേഹം കാണിച്ച പ്രവർത്തിയുണ്ടല്ലോ, അത് നാലായിട്ട് മടക്കി സാറ് സറിന്റെ കയ്യിലങ്ങ് വച്ചാമതി.
കാരണം വേറൊന്നുമല്ല, കാക്കിയിട്ടവൻ കാവി ഉടുക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം തന്നെയാണ് സാറിന് സംഭവിച്ചത്. താങ്കള്‍ പറയുന്ന കാര്യം മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ പാടുള്ളു എന്ന് എവിടെയാണ് പറയുന്നത്. ഗുണ്ടകളുമായി വന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മതമാണ് അറിയേണ്ടത്. മിസ്റ്റര്‍ സെന്‍കുമാര്‍ നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഇത് ഗുജറാത്തോ യുപിയോ ഒന്നുമല്ല, ഇത് കേരളമാണ്. ഹൈന്ദവനും മുസല്‍മാനും ക്രൈസതവനും ഒറ്റക്കെട്ടായി ജീവിക്കുകയാണ്. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ല മിസ്റ്റര്‍ സെന്‍കുമാര്‍. അതിനെ പറ്റി നിങ്ങൾ ചിന്തിക്കുകയും വേണ്ട. എത്ര വര്‍ഗീയപരമായിട്ടാണ് ഒരോ സമയത്തും കേരളത്തിലെ ജനങ്ങളെ താങ്കള്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
പൂർണരൂപം ചുവടെ
പറയാതെ വയ്യ…ശേഷം സ്ക്രീനിൽ
Dikirim oleh MA Nishad pada Kamis, 16 Januari 2020