
കൊച്ചി: നട്ടെല്ല് വളക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപൊലീത്ത. വര്‍ഗ്ഗീയ ഫാഷിസത്തിനെതിരെ ഇത്ര ധീരമായ നിലപാടും നേതൃത്വവും ഇന്ത്യയില്‍ മറ്റൊരു സര്‍ക്കാരും നേതാവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയും സമഭാവനയും തകര്‍ക്കുന്ന പൗരത്വ നിയമത്തിനും രജിസ്റ്ററിനും എതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതും ഇന്ത്യക്കാകമാനം മാതൃകയാക്കാവുന്ന രാഷ്ട്രീയ ഇടപെടലാണെന്നും. ദേശീയ തലത്തില്‍ തന്നെ ഫാഷിസ്റ്റുവിരുദ്ധ പ്രതിരോധത്തിന് ആവേശകരമായ നേതൃത്വമാണ് പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ നല്‍കികൊണ്ടിരിക്കുന്നത്.
മറ്റു സര്‍ക്കാരുകളും ആ വഴി പിന്തുടരും എന്നു കരുതുന്നു. നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയായ മതേതരത്വം സംരക്ഷിക്കുവാനും ജാതി, മത, വര്‍ണ്ണ വര്‍ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യത ഉറപ്പു വരുത്തുവാനുമായി സംഘടിപ്പിക്കുന്ന മനുഷ്യ ശൃംഖലയില്‍ പങ്കു ചേരേണ്ടത് ഓരോ പൗരന്റെയും കടമയാണ് എന്നും
ഭീഷണികള്‍ക്കും തിട്ടൂരങ്ങള്‍ക്കും മുമ്പില്‍ തലകുനിക്കാതെ ആര്‍ജവത്തോടെ ശിരസുയര്‍ത്തി നിലപാടുകള്‍ എടുക്കുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അഭിവാദ്യങ്ങള എന്നും അദ്ദേഹം പറഞ്ഞു.