
മലപ്പുറം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കേരളത്തിലെ ഗവര്‍ണര്‍ ദൈവത്തിനും മുകളിലാണെന്ന് കരുതുന്നതായി കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. ഗവർണർ ക്യാബിനറ്റ് തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഭരണഘടന ഗവർണർക്ക് ചില അധികാരങ്ങൾ നൽകുന്നുണ്ട്. ഗവർണർ ഭരണഘടന വായിക്കാൻ തയ്യാറാകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
സര്‍വകലാശാലകളെ ആദ്യം തകര്‍ക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടേയും നയം. അതാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
സര്‍വകലാശാല വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിക്കുകയാണ് ചെയ്യുന്നത്. സര്‍വകലാശാലകളിലും രാജ്ഭവനുകളിലും ആര്‍എസ്‌എസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തെരുവിലിറങ്ങുമെന്നും കപില്‍ സിബല്‍ മുന്നറിയിപ്പ് നല്‍കി.