തിരുവനന്തപുരം: കിരീടം നേടിയ സാനിയ മിര്‍സയ്ക്ക് അഭിനന്ദനം അറിയിച്ച് കായിക മന്ത്രി ഇ പി ജയരാജന്‍. അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് സാനിയ ഗംഭീരം ആക്കിയ പശ്ചാത്തലത്തിൽ ആണ് മന്ത്രിയുടെ അഭിനന്ദനങ്ങൾ.
സാനിയ-നാദിയ സഖ്യത്തിന്റെ കിരീടനേട്ടത്തിന്‍റെ അഭിനന്ദനങ്ങള്‍ എന്ന് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ മിര്‍സ. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ സാനിയമിര്‍സ, നാദിയ കിചേനോക് സഖ്യം കിരീടം നേടി. തിരിച്ചുവരവിന് ശേഷമുള്ള സാനിയയുടെ ആദ്യടൂര്‍ണമെന്റാണിത്. ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (സ്‌കോര്‍: 6-4, 6-4) പരാജയപ്പെടുത്തിയാണ് സാനിയ-നാദിയ സഖ്യത്തിന്റെ കിരീടനേട്ടം. അഭിനന്ദനങ്ങള്‍..