
ശ്രീരാമകൃഷ്ണൻ പൊന്നാനിയുടെ സ്വകാര്യ അഹങ്കരമാണ്. ഈ മനുഷ്യനോട് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് അസൂയകൊണ്ട് മാത്രമായിരിക്കും.രാജ്യത്തെ നമ്പർവൺ സ്പീക്കറെന്ന പുരസ്കാരം ശ്രീരാമകൃഷ്ണന് ലഭിച്ചതോടെ പൊന്നാനി ആഹ്ലാദത്തിലാണ്.കാരണം നിയമസഭയ്ക്ക് ശ്രീരാമകൃഷ്ണനെ സമ്മാനിച്ചത് പൊന്നാനിയാണ്.ഇമ്പിച്ചിബാവക്കുശേഷം പൊന്നാനിയുടെ സുൽത്താൻപട്ടം ശ്രീരാമകൃഷ്ണന് മാത്രമവകാശപ്പെട്ടതായിരിക്കും.
മുന്‍ ലോകസഭാ സ്പീക്കര്‍ ശ്രീ. ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരെയും പരിഗണിച്ചതില്‍ നിന്നുമാണ് കേരളത്തിന്‍റെ നിയമസഭാ സ്പീക്കറെ മികച്ചതായി തിരഞ്ഞെടുത്തത്.
അവാര്‍ഡിനായി പരിഗണിച്ചപ്പോള്‍ കേരളത്തിന്‍റേതായി മികച്ചുനിന്ന പ്രവര്‍ത്തനങ്ങള്‍:
1 നിയമസഭാ പ്രവര്‍ത്തനങ്ങളെ സര്‍ഗ്ഗാത്മകമായി പുനഃസംഘടിപ്പിച്ചു
2. നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന ഒട്ടേറെ പദ്ധതികള്‍
3. ആയിരം ഭരണഘടനാ ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്‍റുകള്‍
4. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ”Festival on Democracy’ ‘ വിവിധ തലത്തില്‍ അവതരിപ്പിച്ചു . രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
5. ദേശീയ വിദ്യാര്‍ത്ഥി പാര്‍ലമെന്‍റ് – രാജ്യമൊട്ടാകെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജനാധിപത്യത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
6. CPST (Centre for Parliamentary Studies & Training) സര്‍ഗ്ഗാത്മകവും സജീവവുമായി.
7. നിയമങ്ങളുടെ ഇംപാക്ട് സ്റ്റഡി ആരംഭിച്ചു. നിയമങ്ങളെ വിശകലനം ചെയ്തുകൊണ്ട് അനുഭവങ്ങള്‍ പങ്കിട്ട് പന്ത്രണ്ടിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
8. ശക്തര്‍ & കൗള്‍ മാതൃകയില്‍ കേരള നിയമസഭയുടെയും കീഴ്വഴക്കങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയ ഗ്രന്ഥം ഇന്ത്യയിലാദ്യമായി പ്രസിദ്ധീകരിച്ചു.
9. ഭേദഗതികള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് വെബ് പോര്‍ട്ടലിലൂടെ അവസരമൊരുക്കി ലഭിച്ചു
10. നിയമസഭയെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സഭയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇ-നിയമസഭ പ്രായോഗികമായി.
11. ഇന്ത്യയിലാദ്യമായി ഒരു നിയമസഭയ്ക്ക് സഭാ ടി വി / ഓണ്‍ലൈന്‍ ടി വി ആരംഭിച്ചു
12. നിയമസഭാ സാമാജികരുടെയും സമിതികളെയും ഉള്‍പ്പെടുത്തി ‘അറിവോരം’ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി.
13. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രശ്നങ്ങള്‍ നിയമസഭാ സമിതിയുടെ പരിധിയില്‍ കൊണ്ടുവന്നു/നിയമസഭാ നടപടി ചട്ടങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി.
14. സര്‍ഫാസി ആക്ടിനോട് പ്രതികരിച്ച് പ്രത്യേക നിയമസഭാ സമിതി രൂപീകരിച്ച് ഇടപെടാന്‍ അവസരമൊരുക്കി.
15. നിയമസഭാ സമുച്ചയത്തില്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി.
( മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ.9946025819)