
തിരുവനന്തപുരം: പൗരത്വ ബിൽ സംസ്ഥാന സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ നിലപാടിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി.
രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. “സ്വന്തം പൗരത്വം മൂടിവച്ച് അന്യന്‍റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവര്‍ണറോ ആകുമെന്നാണ് പരിഹാസം.”
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
സ്വന്തം പൗരത്വം മൂടിവെച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാൾ ഭാവിയില് പ്രധാനമന്ത്രിയോ,ആഭ്യന്തരമന്ത്രിയോ,കുറഞ്ഞപക്ഷം ഗവർണറോ ആകും…