
തിരുവനന്തപുരം: പരീക്ഷണ അടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മാണരംഗത്ത് നടപ്പാക്കിയ ജര്‍മ്മന്‍ സാങ്കേതികവിദ്യ സംസ്ഥാനത്ത് വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോള്‍ഡ് മില്ലിങ് ആന്‍ഡ് റീ സൈക്ലിങ് ഇന്‍ ഹോട്ട് മിക്സ് പ്ലാന്റ് രീതിയിലാണ് റോഡ് പുനര്‍നിര്‍മ്മിക്കുന്നത്. അതായത് നിലവിലുള്ള റോഡിന്റെ ഉപരിതലം അടര്‍ത്തിയെടുത്ത് പുതിയ റോഡ് നിര്‍മാണ സാമഗ്രികളുമായി ചേര്‍ത്ത് വീണ്ടും ഉപരിതലം നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.
പുതിയ റോഡ് നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ കുറച്ചു കൊണ്ടുളള നിര്‍മ്മാണരീതി ആണ് ഇത്. എന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിഭവങ്ങളുടെ പുനരുപയോഗം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ സംസ്ഥാനത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. റോഡ് നിര്‍മ്മാണരംഗത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ജര്‍മ്മന്‍ സാങ്കേതികവിദ്യ സംസ്ഥാനത്ത് വിപുലമാക്കുകയാണ്. ദേശീയ പാത 66ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല എക്സ്റേ ജങ്ഷന്‍ വരെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തന്നെ നവീനമായ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരോഗമിക്കുന്നു.
കോള്‍ഡ് മില്ലിങ് ആന്‍ഡ് റീ സൈക്ലിങ് ഇന്‍ ഹോട്ട് മിക്സ് പ്ലാന്റ് രീതിയിലാണ് റോഡ് പുനര്‍നിര്‍മ്മിക്കുന്നത്. അതായത് നിലവിലുള്ള റോഡിന്റെ ഉപരിതലം അടര്‍ത്തിയെടുത്ത് പുതിയ റോഡ് നിര്‍മാണ സാമഗ്രികളുമായി ചേര്‍ത്ത് വീണ്ടും ഉപരിതലം നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. പുതിയ റോഡ് നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ കുറച്ചു കൊണ്ടുളള നിര്‍മ്മാണരീതി.
23.665 കിലോമീറ്റര്‍ നീളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് പുതിയ സാങ്കേതിക വിദ്യയുടെ
അടിസ്ഥാനത്തില്‍ നടക്കുന്നത്. നേരത്തെ പാതിരപ്പള്ളി- പുറക്കാട് ഭാഗത്ത് ദേശീയ പാതാ പുനര്‍നിര്‍മ്മാണത്തിനും ഇതേ രീതി അവലംബിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ ആനയടി- കൂടല്‍ റോഡ് നിര്‍മ്മാണത്തിലും ജര്‍മ്മന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരുന്നു. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിര്‍മ്മാണങ്ങളിലും വൈറ്റ് ടോപ്പിംഗ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യാ നിര്‍മ്മാണരീതികള്‍ അവലംബിക്കാന്‍ ആലോചിക്കുന്നുണ്ട്.