
തിരുവനന്തപുരം: നിർണായക തീരുമാനവുമായി മന്ത്രി സഭയോഗം. ദേശീയ ജനസംഖ്യ രജിസ്റ്റർ എൻ.പി.ആർ സംസ്ഥാനത്ത് നടപ്പാക്കില്ല. സെൻസസിന് ഒപ്പം എൻ.പി.ആർ നടത്താൻ ശ്രമിച്ചാൽ വലിയ തോതിൽ ജനകീയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നു വരുമെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.
ഈ സാഹചര്യത്തിൽ എൻ.പി.ആർ സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് സർക്കാർ കേന്ദ്ര സെൻസസ് കമ്മീഷണറെ അറിയിക്കും. എൻ.പി.ആറുമായി സഹകരിക്കില്ലെന്നും സെൻസസ് മാത്രം നടത്തുമെന്നും കേന്ദ്ര സെൻസസ് കമ്മീഷണറെയും സംസ്ഥാനത്തെ സെൻസസ് ഡയറക്ടറെയും അറിയിക്കും.
എൻആർസിയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതിനാൽ നേരക്കെ പൗരത്വ നിയമ ഭേഗഗതി വന്നപ്പോൾ തന്നെ, ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.