
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശവുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായി. നരേന്ദ്ര മോഡി സ്വയം നിർമിത ബിംബമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള സാഹിത്യോത്സവത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാനെ മുഖ്യശത്രുവായി പ്രചരിപ്പിച്ച് രക്ഷകറോളിൽ സ്വയം അവതരിക്കുകയാണ് മോഡി എന്നും. സർക്കാർ പരിപാടികൾപോലും സ്വന്തം നേട്ടമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഇമേജുണ്ടാക്കാൻ മോഡി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മോഡി ഭരണകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കാവിവൽക്കരിക്കപ്പെടുകയാണ്. ഗുജറാത്തിൽ ബിജെപിയുടെ ഓഫീസ്‌ബോയ് പോലും സർവകലാശാലാ വൈസ് ചാൻസലറാകുന്ന അവസ്ഥയാണ് എന്ന് അദ്ദേഹം പരിഹസിച്ചു.
മതരാഷ്‌ട്രീയത്തിന് വേരോട്ടമില്ലാത്തതുകൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് സീറ്റ് ലഭിക്കാത്തത്. അവരുടെ പ്രധാന ലക്ഷ്യവും കേരളമാണ് എന്ന്. അമിത്‌ഷാ വ്യക്തമാക്കിയത് ആണ് എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർടിയും സ്വയം മാറാൻ തയ്യാറാവണം. കോൺഗ്രസ് സൃഷ്ടിച്ച ശൂന്യതയിലാണ് ബിജെപി വളർന്നത്. എന്നാൽ
മുഴുവൻ സമയവും പ്രവർത്തിക്കുന്ന നേതാവിനെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ദൗർഭാഗ്യവശാൽ രാഹുലിന് അത് സാധിക്കുന്നില്ല. ഇന്ത്യയിൽ യുവത പുതിയ നായകനെ തേടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.