
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡനറ് ആയി വി വി രാജേഷിനെ തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. മുൻ ജില്ലാ സെക്രട്ടറി സുരേഷിന് പകരമാണ് രാജേഷ് പദവിയിലേക്കെത്തുന്നത്.
എബിവിപിയിലൂടെ ആണ് വിവി രാജേഷ് രാഷ്ട്രീയത്തിലേക്കെത്തിയത് യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ബിജെപി സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ രാജേഷ് വഹിച്ചിട്ടുണ്ട്.
പ്രഖ്യാപിച്ച 10ൽ കൃഷ്ണദാസ്പക്ഷം ഏഴിടത്ത് നേടിയപ്പോൾ 2 ഇടത്തുമാത്രമാണ് മുരളീധര പക്ഷത്തിന് പ്രസിഡന്‍റ് സ്ഥാനം നേടാനായത് എന്നത് മുരളീധരൻ പക്ഷത്തിന് തിരിച്ചടി ആണ്.പാലക്കാട്ടും തിരുവനന്തപുരത്തും മാത്രമാണ്ണ് മുരളീധരപക്ഷത്തിലേ നേതാക്കൾ ജില്ലാ പ്രസിഡന്റുമാരായി ചുമതല ഏറ്റത്