
തിരുവനന്തപുരം: കേരള ബാങ്കിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. 1600ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്‍റെ ഭാഗമാവും. 825 ശാഖകളും 65,000 കോടി നിക്ഷേപവും ആദ്യ ഘട്ടത്തില്‍ കേരള ബാങ്കിനുണ്ടാകും എന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഇതോടെ കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറും എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സഹകരണ നിയമവും ചട്ടവും പാലിച്ചായിരക്കും കേരള ബാങകിന്‍റെ പ്രവര്‍ത്തനം. മാര്‍ച്ച് മാസത്തിനുള്ളില്‍ 5000 കോടിയുടെ കാര്‍ഷിക വായ്പയാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്സാണ് ലക്ഷ്യം. റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ട് കുഴപ്പമൊന്നുമില്ല, എന്നാൽ വഴിവിട്ട് കാര്യങ്ങൾ നടത്തണമെന്നുള്ളവരാണ് അതിനെ എതിർക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ജനതയെ ഒന്നായി ഉൾക്കൊള്ളുന്ന സാമ്പത്തിക സ്ഥാപനമാകും കേരള ബാങ്ക് എന്ന് സാക്ഷ്യപ്പെടുത്തുന്ന ദർശനരേഖ, പൊതുയോഗത്തിൽ അവതരിപ്പിച്ചു.