
ചേർത്തല: ബിഡിജെഎസിൽ നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി. നടപടി സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ്. ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് തുഷാർ ഇക്കാര്യം പറഞ്ഞത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയതായി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
സാമ്പത്തിക തട്ടിപ്പുകളിൽ പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും സുഭാഷ് വാസു വിശദീകരണം നൽകിയില്ലെന്നും. വ്യാജരേഖ ചമച്ച് അദ്ദേഹം സാമ്പത്തിക ക്രമക്കേട് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. കള്ളയൊപ്പിട്ട് അഞ്ചു കോടി രൂപ വായ്പ വാങ്ങിയെന്നും തുഷാർ പറഞ്ഞു.
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസുവിന് രാജിവെക്കേണ്ടി വരും. ഇല്ലെങ്കിൽ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കും.