
ചേർത്തല: സൻകുമാറിന് എസ്.എൻ.ഡി.പി.യുമായി ബന്ധമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനും തനിക്കും എതിരെ സെൻകുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു തുഷാർ.
‘സെൻകുമാറിന് എസ്.എൻ.ഡി.പി.യുമായി ബന്ധമില്ല. സെൻകുമാറിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ല. വഴിയേ പോകുന്ന സെൻകുമാർ മകളുടെ വിവാഹത്തിന് വേണ്ടിയാണ് അംഗത്വമെടുത്തത്. അതും യൂണിയൻ സെക്രട്ടറിയുടെ നിർബന്ധപ്രകാരമാണെന്നും തഷാർ പറഞ്ഞു. അദ്ദേഹത്തിനുയൂണിയനെ കുറിച്ച് ഒരു ചുക്കും അറിയില്ല.
വെള്ളാപ്പള്ളി നടേശനെതിരെ ഒരു ആരോപണമുണ്ടായിരുന്നെങ്കിൽ സെൻകുമാർ ഡിജിപി ആയിരുന്ന ഘട്ടത്തിൽ എന്ത്ക്കൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാർ ചോദിച്ചു. സെന് കുമാർ വാർത്ത സമ്മേളനം നടത്തിയത് ഗുണ്ടകളെ കൊണ്ടിരുത്തിയാണെന്നും അദ്ദേഹം പറഞ്ഞു.